Wednesday, February 24, 2010

വീട്ടിലേക്കുള്ള അവസാന കത്ത് :: :: The Last Letter Home

പ്രിയസഖാവേ,

എനിക്കെതിരെ പാര്‍ട്ടി തമിഴ്നാട് സംസ്ഥാനകമ്മിറ്റി ശുപാര്‍ശചെയ്ത അച്ചടക്ക നടപടിയെപ്പറ്റിയാണ് ഇൌ കത്ത്. എനിക്കെതിരെ ചില പരാതികള്‍ ഉന്നയിച്ചുകൊണ്ട് കേന്ദ്രകമ്മിറ്റി അംഗം യു. വാസുകി, സംസ്ഥാന കമ്മിറ്റി അംഗം ഝാന്‍സി റാണി, എന്റെ ഭാര്യ ഡി. സരസ്വതി എന്നിവരുടെ കത്തുകള്‍ 2009 സെപ്റ്റംബറില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിനു ലഭിക്കുകയുണ്ടായി. എല്ലാ ആരോപണങ്ങളും ഞാന്‍ നിഷേധിച്ചു. കേന്ദ്രകമ്മിറ്റി അംഗം എ.കെ. പത്മനാഭന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. സമ്പത്ത്, സംസ്ഥാനകമ്മിറ്റി അംഗം ആര്‍. ചന്ദ്ര എന്നിവരടങ്ങുന്ന മൂന്നംഗ അന്വേഷണ സമിതിയെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് നിയോഗിച്ചു.



2009 നവംബര്‍ 21ലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലെ അജന്‍ഡകളില്‍ ഒന്ന് ഇൌ വിഷയമായിരുന്നു. യോഗത്തില്‍ എ.കെ. പത്മനാഭന്‍ അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അനുചിതമായ എസ്എംഎസ് സന്ദേശങ്ങള്‍ ഒരു സ്ത്രീക്ക് അയച്ച കുറ്റം വരദരാജന്‍ ചെയ്തിട്ടുണ്ടെന്ന് യോഗം ഏകകണ്ഠമായി തീര്‍പ്പു കല്‍പ്പിച്ചു. ആവശ്യമായ നടപടിയെടുക്കാന്‍ സെക്രട്ടേറിയറ്റിനോടു ശുപാര്‍ശയും ചെയ്തു.



അന്വേഷണസമിതിയുടെ തീര്‍പ്പിനെ ഖണ്ഡിച്ച ഞാന്‍ വിപുലമായ വിശദീകരണം നല്‍കി. പക്ഷേ, സമിതി റിപ്പോര്‍ട്ട് ഐകകണ്ഠ്യേന അംഗീകരിച്ച സെക്രട്ടേറിയറ്റ് യോഗം, എന്നെ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കിക്കൊണ്ടുള്ള അച്ചടക്ക നടപടി നിര്‍ദേശം സംസ്ഥാന കമ്മിറ്റിക്കുമുന്നില്‍ വയ്ക്കാന്‍ തീരുമാനിച്ചു. നവംബര്‍ 25നു മധുരയില്‍ ചേര്‍ന്ന സംസ്ഥാനകമ്മിറ്റി യോഗത്തില്‍ എ.കെ. പത്മനാഭന്‍ വീണ്ടും വിശദീകരണം നല്‍കി. ഞാന്‍ എന്റെ ഭാഗവും വിശദീകരിച്ചു. എനിക്കെതിരെ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ച അച്ചടക്ക നടപടി അംഗീകരിച്ചു കേന്ദ്രകമ്മിറ്റിക്ക് അയയ്ക്കാന്‍ സംസ്ഥാനകമ്മിറ്റിയും തീരുമാനിച്ചു.



എനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം നിരര്‍ഥകവും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്നു ഞാന്‍ ആണയിടുന്നു. എനിക്കെതിരെയുള്ള പരാതികള്‍ അന്വേഷിച്ച സമിതി സുതാര്യവും കുറ്റമറ്റതുമായ നടപടിക്രമങ്ങള്‍ പാലിച്ചില്ല. എനിക്കെതിരെ നിര്‍ദേശിക്കപ്പെട്ട അച്ചടക്കനടപടി അനാവശ്യവും അനുചിതവുമാണ്. അക്കാര്യം തെളിയിക്കുന്നവസ്തുതകളും സാഹചര്യങ്ങളും ഞാന്‍ വിശദീകരിക്കാം.



പ്രശ്നങ്ങള്‍ക്ക് തിരികൊളുത്തിയത് ഒരു വാഹനാപകട കേസ്

2009 ജനുവരി 17ന് രാത്രി 9.57ന് പ്രമീള എന്ന സ്ത്രീയുടെ മൊബൈല്‍ഫോണില്‍നിന്ന് മറ്റൊരാള്‍ എന്റെ ഫോണിലേക്ക് അയച്ച എസ്എംഎസില്‍നിന്നാണ് പ്രശ്നങ്ങളുടെയെല്ലാം തുടക്കം. ആ എസ്എംഎസ് ഇങ്ങനെയായിരുന്നു:'എനിക്കിനി സഹിക്കാനാവില്ല. എന്നെ വിളിക്കുന്നതും എസ്എംഎസ് അയയ്ക്കുന്നതും നിര്‍ത്തുക. ഞാന്‍ പൊലീസില്‍ പരാതി കൊടുക്കും. സുധ മാഡത്തെയും സരസ്വതി മാഡത്തെയും ഞാന്‍ വിവരം അറിയിക്കും.



എസ്എംഎസ് അയച്ചത് പ്രമീള അല്ലെന്നും താനാണെന്നും സുധ രാമലിംഗം അന്നു രാത്രി തന്നെ എനിക്കയച്ച ഇ-മെയിലില്‍ വ്യക്തമാക്കിയിരുന്നു. ഇ-മെയില്‍ ഇങ്ങനെ: 'പ്രമീളയുടെ മൊബൈലില്‍നിന്ന്, അവരുടെ അനുമതിയോടെയും അറിവോടെയും എസ്എംഎസ് അയച്ചത് ഞാനാണ്. ഇൌ ഇ-മെയില്‍ യു. വാസുകി നല്‍കിയ തെളിവുകള്‍ക്കൊപ്പം അന്വേഷണരേഖകളിലുണ്ട്. സുധ രാമലിംഗത്തിന്റെ എസ്എംഎസ് ഇങ്ങനെ തുടരുന്നു: 'പ്രമീളയെ ഫോണില്‍ വിളിക്കുകയും നിരന്തരം എസ്എംഎസുകള്‍ അയയ്ക്കുകയും വഴി സൈബര്‍ കുറ്റകൃത്യമാണു താങ്കള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ബുദ്ധിയുള്ള ആളാണു താങ്കള്‍ എന്നു ഞാന്‍ കരുതുന്നു.



താങ്കള്‍ അയച്ച എല്ലാ എസ്എംഎസുകളും ശേഖരിച്ചു വയ്ക്കുകയും എന്റെ നിര്‍ദേശാനുസരണം എനിക്കു ഫോര്‍വേഡ് ചെയ്തു തരികയും ചെയ്തിട്ടുണ്ട്. ഇത് ഒളിഞ്ഞുനിന്നുള്ള ഭീഷണിയല്ല; നേര്‍ക്കുനേരെയുള്ള വെല്ലുവിളിയാണ്. ഇതു ഗൌരവമായിത്തന്നെ കൈകാര്യം ചെയ്യും. അവളുടെ മൊബൈല്‍ എടുത്തുകൊണ്ടുപോയി തെളിവെല്ലാം നശിപ്പിക്കാന്‍ താങ്കള്‍ക്കു കഴിയില്ല. ഞാന്‍ പതിവായി ഉപയോഗിക്കുന്ന മൊബൈലിലല്ലാതെ മറ്റൊന്നിലും കംപ്യൂട്ടറിലുമായി എല്ലാം ശേഖരിച്ചുവച്ചിട്ടുണ്ട്...



മുതിര്‍ന്ന അഭിഭാഷകയായ സുധ പീപ്പിള്‍സ് യൂണിയന്‍ ഒാഫ് സിവില്‍ ലിബര്‍ട്ടീസുമായും എഐഡിഡബ്ല്യുഎ (സിപിഎമ്മിന്റെ വനിതാ സംഘടനയായ ഒാള്‍ ഇന്ത്യ ഡമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍) സഹകരിക്കുന്ന വ്യക്തിയാണെന്നു ഞാന്‍ വ്യക്തമാക്കട്ടെ. എല്ലാറ്റിനുമപ്പുറം അവര്‍ ഏറെക്കാലമായി എന്റെ കുടുംബ സുഹൃത്തുമാണ്.



2009 ജൂണില്‍ ഞാനും ഭാര്യ ഡി. സരസ്വതിയും അമേരിക്കയില്‍ ഞങ്ങളുടെ മകനും മരുമകള്‍ക്കുമൊപ്പമായിരുന്നു. ജൂണ്‍ ഒന്‍പതിനു ഞങ്ങള്‍ക്കൊരു പേരക്കുട്ടി പിറന്നു. പ്രമീള പ്രശ്നവും ഇ-മെയിലുകളും സംബന്ധിച്ചു സുധ രാമലിംഗം സംസാരിച്ചകാര്യം അമേരിക്കയില്‍ വച്ചാണ് ഭാര്യ എന്നോടു സൂചിപ്പിക്കുന്നത്. ജൂണ്‍ അവസാനത്തോടെ ഞങ്ങള്‍ ചെന്നൈയില്‍ തിരിച്ചെത്തി. (പിന്നീട്, ഒാഗസ്റ്റില്‍ എന്റെ മകനെതിരെ അപകട നഷ്ടപരിഹാരക്കേസ് സംബന്ധിച്ചു കോടതിയില്‍നിന്ന് ഒരു നോട്ടീസ് വന്നു. മകന്റെ പേരിലുള്ള കാര്‍ 2008 നവംബര്‍ 12ന് അപകടത്തില്‍ പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു അത്. അപകടസമയത്ത് ഞാനായിരുന്നു കാര്‍ ഒാടിച്ചത്).



ഇൌ നോട്ടീസാണു കുടുംബപ്രശ്നങ്ങള്‍ സ്ഫോടകാത്മകമാക്കിയത്. അങ്ങേയറ്റത്തെ രോഷത്തിലായിരുന്നു എന്റെ ഭാര്യ. അപകടക്കാര്യം ചൂണ്ടിക്കാട്ടിയും ഞാനുമായി വിവാഹമോചനത്തിനു കേസ് ഫയല്‍ ചെയ്യാന്‍ പോവുകയാണെന്ന് അറിയിച്ചും ഭാര്യ ഒാഗസ്റ്റ് പകുതിയോടെ പാര്‍ട്ടി സംസ്ഥാനസെക്രട്ടറിക്കു കത്തയച്ചു. പ്രമീള പ്രശ്നമോ മറ്റെന്തെങ്കിലുമോ ആ കത്തില്‍ ഉണ്ടായിരുന്നില്ല. ഏറെ ദിവസങ്ങള്‍ കഴിഞ്ഞു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കു മൂന്നു കത്തുകള്‍ കിട്ടി - 1) 2009 സെപ്റ്റംബര്‍ 22ന് ഝാന്‍സി റാണിയില്‍നിന്ന്, 2) സെപ്റ്റംബര്‍ 23ന് യു. വാസുകിയില്‍നിന്ന്, 3) സെപ്റ്റംബര്‍ 25/28ന് എന്റെ ഭാര്യ ഡി. സരസ്വതിയില്‍നിന്ന്. എന്റെ വിശദീകരണം ആവശ്യപ്പെടുകയും തുടര്‍ന്ന് അന്വേഷണം നടത്തുകയും ചെയ്തു.



അന്വേഷണറിപ്പോര്‍ട്ട് അവതരണം വാക്കാല്‍ മാത്രം

അന്വേഷണറിപ്പോര്‍ട്ടിന്റെ അവതരണവും തീര്‍പ്പു കല്‍പിക്കലും എന്നെ അമ്പരിപ്പിച്ചു. റിപ്പോര്‍ട്ട് അവതരണം വാക്കാല്‍ ആയിരുന്നു എന്നു മാത്രമല്ല, മുന്‍കൂട്ടി തയാറാക്കാതെയുള്ള എന്റെ പ്രസംഗത്തില്‍ എന്റെ ഭാഗം പൂര്‍ണമായും യുക്തിയുക്തമായും അവതരിപ്പിക്കാന്‍ എനിക്കു കഴിഞ്ഞതുമില്ല. എന്റെ വിവാഹ ജീവിതത്തില്‍ ഏറെക്കാലമായി പ്രശ്നങ്ങളുണ്ടെന്നു പാര്‍ട്ടി നേതൃത്വത്തിന് അറിയാവുന്ന വസ്തുതയാണ്. ഞാനും ഭാര്യയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയുടെ പരിണതഫലമാണ് ഇപ്പോഴത്തെ പരാതി.



ഝാന്‍സി റാണിയുടെയും വാസുകിയുടെയും പരാതിയില്‍ പ്രമീളയ്ക്കു നേരത്തെ എഐഡിഡബ്ല്യുഎയുമായുണ്ടായിരുന്ന പരിചയം പറയുന്നില്ല. എന്റെ ഭാര്യയും സുധ രാമലിംഗവും ചേര്‍ന്നു നടത്തുന്ന അന്‍പകം എന്ന വൃദ്ധസദനത്തിന്റെ ചുമതലക്കാരി ആയിട്ടാണ് പ്രമീളയെ അവതരിപ്പിക്കുന്നത്. വൃദ്ധസദനത്തിലെ ജോലി വിട്ടു ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ പ്രമീള സ്വന്തം നാടായ വില്ലുപുരത്തേക്കു മടങ്ങിയെന്നാണ് എന്റെ അറിവ്. അതിനാല്‍ ഝാന്‍സിയുമായി എഐഡിഡബ്ല്യുഎ ഒാഫിസില്‍വച്ചു പ്രമീള കൂടിക്കാഴ്ച നടത്തിയത് ആ കാലയളവിലായിരിക്കും. ഇൌ രണ്ട് എഐഡിഡബ്ല്യുഎ നേതാക്കളും (ഝാന്‍സിറാണിയും വാസുകിയും) പ്രശ്നത്തെക്കുറിച്ചു മേയ്-ജൂണ്‍ മാസങ്ങളില്‍തന്നെ അറിഞ്ഞിരുന്നുവെന്ന് അന്വേഷണറിപ്പോര്‍ട്ടിലും വ്യക്തമാണ്. പക്ഷേ, അവര്‍ പരാതി ഉന്നയിച്ചത് സെപ്റ്റംബര്‍ നാലാംവാരത്തിലും.



പരാതിയുമായി ഒരു വനിത എഐഡിഡബ്ല്യുഎയെ സമീപിച്ചാല്‍, പരാതി രേഖാമൂലം എഴുതിവാങ്ങുകയാണു പതിവ്. ഇവിടെ എന്തുകൊണ്ടു രേഖാമൂലം പരാതി വാങ്ങിയില്ല എന്നതിനു കാരണമൊന്നും കാണിച്ചിട്ടില്ല. എന്റെ ഭാര്യ രേഖാമൂലമുള്ള പരാതി ആവശ്യപ്പെട്ടതുകൊണ്ടാണ് പ്രമീള വൃദ്ധസദനം വിട്ടതെന്ന വിശദീകരണമാണ് ഏറ്റവും വിചിത്രം. ഇൌ വിശദീകരണം അന്വേഷണ സമിതി സ്വീകരിക്കുകയും ചെയ്തു. ഇവിടെ എനിക്ക് ഒരുകാര്യം പറയാനുണ്ട് - ഒരു പരാതി എഴുതിക്കൊടുക്കാന്‍ പറയുമ്പോഴേക്കും പേടിച്ചുപോകാന്‍മാത്രം കൊച്ചുകുട്ടിയൊന്നുമല്ല പ്രമീള. നാല്‍പതുകളുടെ മധ്യത്തിലെത്തിയ സ്ത്രീയാണ് അവര്‍. വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗപ്പെടുത്തിയ ശേഷം വഞ്ചിച്ചതിനു ഭരണകക്ഷി (ഡിഎംകെ) എംഎല്‍എയ്ക്കെതിരെ രേഖാമൂലം പരാതി നല്‍കാന്‍ അവര്‍ ധൈര്യം കാണിച്ചിട്ടുണ്ട്. മാത്രമല്ല, എംഎല്‍എക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നിടത്തോളം അവര്‍ പോയിട്ടുമുണ്ട്.



പാര്‍ട്ടിയുടെ അന്വേഷണ സമിതിക്കു മുന്നില്‍ ഹാജരാകാന്‍ പ്രമീള വിസമ്മതിച്ചുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പക്ഷേ, വാസുകിയും ചന്ദ്രയും നടത്തിയ 'രണ്ടു ടെലിഫോണ്‍ തെളിവെടുപ്പുകൊണ്ട് അന്വേഷണസമിതി തൃപ്തരായി. പരാതിക്കാരി ആയതിനാല്‍ വാസുകിയെ അന്വേഷണ സമിതിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഉള്‍പ്പെടുത്തിയിരുന്നില്ല. ചന്ദ്ര മാത്രമാണ് സമിതിയിലുണ്ടായിരുന്നത്. എന്നാല്‍, അന്വേഷണ സമിതി അധ്യക്ഷന്‍ പരാതിക്കാരിയെയും (വാസുകി) കമ്മിറ്റിയില്‍ ചേര്‍ക്കുകയും അവര്‍ നടത്തിയ 'ടെലിഫോണ്‍ അന്വേഷണം തെളിവായി സ്വീകരിക്കുകയും ചെയ്തു.



രണ്ടു പേരും ടെലിഫോണ്‍ വഴി നടത്തിയ തെളിവെടുപ്പില്‍ പരാതിക്കത്തുകളില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ പ്രമീളശരിവയ്ക്കുകയോ നിഷേധിക്കുകയോ ചെയ്തുവോ എന്നകാര്യവും വ്യക്തമല്ല. തനിക്കു പറയാനുള്ളതെല്ലാം സുധ രാമലിംഗത്തോടു പറഞ്ഞിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും പ്രമീള വ്യക്തമാക്കിയതായി മാത്രമാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.



സമീപകാലത്ത് തമിഴ്നാട്ടില്‍ പാര്‍ട്ടിയുടെ ഒരു സംസ്ഥാന കമ്മിറ്റി അംഗത്തിനും ഒരു ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനും എതിരെ ഉയര്‍ന്ന ലൈംഗികാപവാദങ്ങള്‍ അന്വേഷിച്ച വിധം ഇവിടെ ചൂണ്ടിക്കാണിക്കുന്നതു പ്രസക്തമായിരിക്കും. രണ്ടു സംഭവത്തിലും പരാമര്‍ശ വിധേയരായ സ്ത്രീകളെ പ്രത്യേക സ്ഥലത്തേക്കു വിളിച്ചുവരുത്തിയോ അല്ലെങ്കില്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ അവരുടെ താമസസ്ഥലത്തു പോയോ ആണ് അന്വേഷണം നടത്തിയത്. നടപടിക്രമം ഇതായിരിക്കെ, എന്റെ കാര്യത്തില്‍ വെറും ടെലിഫോണ്‍ തെളിവില്‍ എങ്ങനെ അന്വേഷണം അവസാനിപ്പിച്ചെന്നത് ഇനിയും മനസ്സിലാകുന്നില്ല.



പരാതി ഭാര്യയുടെ രോഷം തണുപ്പിക്കാന്‍

ഝാന്‍സി റാണി നല്‍കിയ പരാതിയില്‍ വ്യക്തമായ രണ്ട് ആരോപണങ്ങളാണ് ഉന്നയിച്ചത്. 1) ഞാന്‍ പ്രമീളയ്ക്ക് അനുചിതമായ എസ്എംഎസുകള്‍ അയച്ചു. 2) ഞാന്‍ പ്രമീളയോട് ഭാര്യയെ വിവാഹമോചനം നടത്തിയശേഷംഅവരെ വിവാഹം ചെയ്യാനുള്ള താല്‍പര്യം അറിയിച്ചു. എന്നാല്‍, വാസുകിയുടെ പരാതിയില്‍ രണ്ടാമത്തെ ആരോപണം ഇല്ല. എന്റെ ഭാര്യ സരസ്വതിക്കുള്ള ഇ-മെയിലില്‍ സുധ രാമലിംഗം രണ്ടു കാര്യങ്ങള്‍ അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കുന്നുണ്ട് - 1) ''അവര്‍ തമ്മില്‍ (ഞാനും പ്രമീളയും തമ്മില്‍) ശാരീരിക ബന്ധം ഉണ്ടായിരുന്നുവെന്നു ഞാന്‍ അംഗീകരിക്കുന്നില്ല. 2) 'അദ്ദേഹം (ഞാന്‍) പ്രമീളയോട് നിങ്ങളെ (സരസ്വതി) വിവാഹമോചനം ചെയ്യുമെന്നും അവളെ (പ്രമീളയെ) വിവാഹം ചെയ്യുമെന്നും പറഞ്ഞതായി എനിക്ക് അറിവില്ല. എന്നാല്‍ ഝാന്‍സി റാണിയുടെ പരാതിയിലെ രണ്ടാമത്തെ ആരോപണം സംബന്ധിച്ച് ഒരു കണ്ടെത്തലും അന്വേഷണ റിപ്പോര്‍ട്ടില്‍ ഇല്ല.



സുധ രാമലിംഗത്തിന്റെ ഇ-മെയിലുകളിലെ വിവരങ്ങളെ വളരെയധികം ആശ്രയിച്ചാണ് അന്വേഷണറിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. അവര്‍ മുതിര്‍ന്ന അഭിഭാഷകയാണ്. ഇൌ വിഷയം എഐഡിഡബ്ല്യുഎ നേതാക്കള്‍ വഴി പാര്‍ട്ടിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതും അവരാണ്. ഇതു 'ഇതില്‍ ഒരുകാര്യവുമില്ല എന്നു പറഞ്ഞ് അന്വേഷണ സമിതി ചെയര്‍മാനോടു സംസാരിക്കുകപോലും ചെയ്യാതെ മാറി നില്‍ക്കുകയായിരുന്നു അവര്‍. എന്നിട്ടും, അന്വേഷണറിപ്പോര്‍ട്ട് ഇങ്ങനെ ഉപസംഹരിക്കുന്നു: 'ഡബ്ല്യു.ആര്‍. വരദരാജന്റെ സ്വഭാവദൂഷ്യത്തില്‍നിന്നാണ് തന്റെ രോഷം ഉയര്‍ന്നുവരുന്നതെന്ന സുധ രാമലിംഗത്തിന്റെ പ്രസ്താവന സ്വീകരിക്കപ്പെടണം. അതേപോലെ, വരദരാജനെതിരെ ആരോപണം ഉന്നയിക്കുന്നതില്‍ സുധയ്ക്കു ബാഹ്യ താല്‍പര്യങ്ങളൊന്നുമില്ല.



അന്വേഷണസമിതിയിലെ രണ്ട് അംഗങ്ങള്‍ക്ക് (എ.കെ. പത്മനാഭനും പി. സമ്പത്തും) ഞാന്‍ കൊടുത്ത മൊഴി റിപ്പോര്‍ട്ടില്‍ ഇല്ല. (മൂന്നാമത്തെ അംഗം ആര്‍. ചന്ദ്ര അന്വേഷണക്കാലയളവില്‍ എന്നോട് ആശയവിനിമയം നടത്തിയിട്ടേയില്ല). എന്റെ ഭാര്യ സരസ്വതിയുടെ മനഃക്ഷോഭം തണുപ്പിക്കുക മാത്രമായിരുന്നു ഝാന്‍സിയുടെയും വാസുകിയുടെയും സുധ രാമചന്ദ്രന്റെയും ഉദ്ദേശ്യം എന്നാണു ഞാന്‍ സമിതിയോടു പറഞ്ഞത്. മേയ്-ജൂണ്‍ മാസങ്ങളില്‍ പ്രശ്നം അറിയാമായിരുന്നിട്ടും വാസുകിയും ഝാന്‍സിയും വൈകിയാണ് പരാതി നല്‍കിയത്. അവര്‍ രണ്ടുപേരും എന്റെ ഭാര്യ സരസ്വതിയുടെ മനോവേദന ശമിപ്പിക്കാനാണു ശ്രമിച്ചതെന്ന എന്റെ വാദത്തെ ശരിവയ്ക്കുന്നതാണ് ഇരുവരുടെയും (ഝാന്‍സിയും വാസുകിയും) വൈകിയുള്ള പരാതി നല്‍കല്‍.



ഒാഗസ്റ്റ് പകുതിക്കും സെപ്റ്റംബര്‍ മൂന്നാം വാരത്തിനുമിടയില്‍, എന്റെ ഭാര്യ സരസ്വതി വിവാഹമോചനക്കേസ് ഫയല്‍ ചെയ്യാനുള്ള അവസാനഘട്ട നീക്കങ്ങള്‍ക്കായി സുധ രാമലിംഗത്തെ സമീപിച്ചു. പെട്ടെന്നുള്ള ക്ഷോഭത്താലായിരുന്നു ഇത്. 2009 ഒക്ടോബര്‍ ആറിനു പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനക്കേസ് ഫയല്‍ ചെയ്യാന്‍ എന്റെ ഭാര്യ തീരുമാനമെടുത്തപ്പോള്‍ തന്നെ ഞാന്‍ ഇക്കാര്യം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. മോശമായ മാധ്യമപ്രചാരണം ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെ വിവാഹമോചനക്കേസ് കൊടുക്കുന്നതു മാറ്റിവയ്പിക്കാന്‍ എന്റെ ഭാര്യയോടു സംസാരിക്കാന്‍ പാര്‍ട്ടി നേതൃത്വം യു. വാസുകിയെ നിയോഗിച്ചു. വാസുകി ഇക്കാര്യം സരസ്വതിയെക്കൊണ്ടു സമ്മതിപ്പിച്ചു.പകരം എനിക്കെതിരെ പാര്‍ട്ടി തലത്തില്‍ നടപടിയെടുക്കുമെന്നു സരസ്വതിക്കു ഉറപ്പുനല്‍കി. വിവാഹമോചനക്കേസ് ഫയല്‍ചെയ്യല്‍ ഇക്കാരണത്താല്‍ നീട്ടിവയ്ക്കുകയാണെന്നു സരസ്വതി എന്നോടും സുധയോടും പറഞ്ഞു.



തൊട്ടടുത്ത ദിവസം (2009 നവംബര്‍ 22) പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സരസ്വതിയുമായി ഝാന്‍സി റാണി നടത്തിയ 20 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണത്തില്‍, എനിക്കെതിരെ പാര്‍ട്ടി കടുത്ത നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കി. അതില്‍ തൃപ്തയായി വിവാഹമോചനത്തിനുള്ള നീക്കം ഉപേക്ഷിക്കുമോ എന്നും ഝാന്‍സി റാണി ചോദിച്ചു. എന്റെ ഭാര്യയുടെ മനോവിഷമം തണുപ്പിക്കാന്‍ വാസുകിയും ഝാന്‍സിറാണിയും ശ്രമിക്കുകയായിരുന്നുവെന്നാണ് ഇവയിലൂടെയെല്ലാം വ്യക്തമാകുന്നത്. പാര്‍ട്ടി നടപടി ഉറപ്പാക്കി, വിവാഹമോചനം ഒഴിവാക്കുക എന്ന കരാര്‍ നടപ്പാക്കാനാണ് അവര്‍ ശ്രമിച്ചതെന്ന് ഇതില്‍ നിന്നു വ്യക്തമാണ്.



ഒരുതവണ പോലും ചേരാത്ത അന്വേഷണസമിതി

എനിക്കെതിരെ രേഖാമൂലം ഒരു പരാതിപോലും സുധാ രാമലിംഗം നല്‍കിയിട്ടില്ല. ഞങ്ങള്‍ തമ്മില്‍ 2009 ജനുവരി 17-18 തീയതികളിലായി കൈമാറിയ ഇ-മെയിലുകള്‍ വാസുകിക്ക് ഫോര്‍വേഡ് ചെയ്തുകൊടുക്കുകയും വാസുകിയുമായി ഫോണില്‍ സംസാരിക്കുകയും മാത്രമാണ് ചെയ്തത്. 'എല്ലാ എസ്എംഎസും ശേഖരിച്ചു വച്ചിട്ടുണ്ട്. പതിവായി ഉപയോഗിക്കുന്ന ഫോണിലല്ല, മറ്റൊരു ഫോണിലും കംപ്യൂട്ടറിലുമാണ് അത് തുടങ്ങിയ കാര്യങ്ങളാണ് അതിലുള്ളത്. ഞാന്‍ പ്രമീളയ്ക്ക് അയച്ചുവെന്ന് ആരോപിക്കപ്പെടുന്ന എസ്എംഎസുകള്‍ കാണണമെന്നു ഞാന്‍ നിര്‍ബന്ധംപിടിച്ച കാര്യം അന്വേഷണറിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.



പക്ഷേ, അന്വേഷണസമിതി സുധാ രാമലിംഗം നല്‍കുന്ന ഉറപ്പില്‍ തൃപ്തരാവുകയാണ് ചെയ്തത്. ''എസ്എംഎസുകള്‍ ശേഖരിച്ചുവച്ചത് വരദരാജനെ കുറ്റവാളിയാക്കാനോ ഇത് മറ്റുള്ളവരുടെ ശ്രദ്ധയില്‍ എത്തിക്കാനോ അല്ലെന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്. മറിച്ച്, അദ്ദേഹത്തെ തെറ്റായ വഴിയില്‍നിന്നു പിന്തിരിപ്പിക്കാന്‍ മാത്രമാണ് എന്നാണ് സുധാ രാമലിംഗം പറഞ്ഞത്. ഇൌ ഉറപ്പുനല്‍കല്‍ വിശ്വാസ്യയോഗ്യമായ തെളിവായി അന്വേഷണസമിതി സ്വീകരിച്ചത് തീര്‍ത്തും വിചിത്രമാണ്.ഇക്കാര്യങ്ങള്‍ക്കു പുറമേ താഴെപ്പറയുന്ന ബലഹീനതകളും ന്യൂനതകളും ഇൌ അന്വേഷണത്തിനുണ്ട്.



1) ഞാന്‍ മോശമായ എസ്എംഎസ് അയച്ചുവെന്ന് ആരോപിക്കപ്പെടുന്ന പ്രമീളയില്‍നിന്നു രേഖാമൂലമുള്ള പരാതിയൊന്നും ഉണ്ടായിരുന്നില്ല.

2) സംഭവത്തിലെ ഒന്നാംകക്ഷിയുടെ പരാതി ഇല്ലായിരുന്നെന്നു മാത്രമല്ല, മൂന്നാം കക്ഷികള്‍ ബോധപൂര്‍വം വൈകി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു അന്വേഷണം.

3) സംഭവത്തില്‍ ഉള്‍പ്പെട്ട വ്യക്തിയുമായോ വ്യക്തികളുമായോ (പ്രമീള, സുധാ രാമലിംഗം) നേരിട്ടുകണ്ട് അന്വേഷണം ഉണ്ടായില്ല.

4) വാക്കാലുള്ള പ്രസ്താവനകളെയും ഫോണ്‍ 'തെളിവെടുപ്പിനെയും മാത്രം ആശ്രയിച്ചു.

5) വെബ്ബില്‍ (ഇന്റര്‍നെറ്റ്/കംപ്യൂട്ടര്‍) ശേഖരിച്ചുവച്ചുവെന്നു പറയുന്ന വിവരങ്ങള്‍ സത്യമാണോ എന്നു കണ്ടെത്താന്‍ ഒരു ശ്രമവും ഉണ്ടായില്ല.



അതിനാല്‍, നീതിയുടെയും ന്യായത്തിന്റെയും നടപടിക്രമങ്ങളുടെയും സാമാന്യനിലവാരം പാലിച്ചുള്ള കണ്ടെത്തലുകളല്ല അന്വേഷണത്തില്‍ ഉണ്ടായത്. അതുകൊണ്ട് ഇതു തള്ളക്കളയേണ്ടതാണ്. ആരോപിക്കപ്പെട്ട സ്വഭാവദൂഷ്യം തെളിയിക്കപ്പെട്ടുവെന്നു വാദത്തിനുവേണ്ടി സങ്കല്‍പിച്ചാല്‍ തന്നെ (ഞാന്‍ അങ്ങനെ സമ്മതിക്കുന്നില്ല), എനിക്കെതിരെയുള്ള പരമാവധി കുറ്റം 'ഒരു സ്ത്രീക്ക് അനുചിതമായ എസ്എംഎസ് സന്ദേശങ്ങള്‍ അയച്ചു എന്നതാണ്. ഇൌയൊരു 'സ്വഭാവദൂഷ്യം പറഞ്ഞ് പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍നിന്നും പൂര്‍ണമായും നീക്കിക്കൊണ്ടുള്ള ശിക്ഷ സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചത് എന്നെ ഞെട്ടിച്ചിരിക്കുകയാണ്.



ഏതു സ്വഭാവദൂഷ്യത്തിനും അതിന് ആനുപാതികമായ ശിക്ഷയാണ് നല്‍കേണ്ടത് എന്ന തത്ത്വം നിരാകരിക്കുന്നത് ബൂര്‍ഷ്വാ ആശയമാണ്. പക്ഷേ, തമിഴ്നാട്ടില്‍നിന്നുള്ള പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം മുതല്‍ സംസ്ഥാന കമ്മിറ്റി അംഗം വരെയുള്ള പല നേതാക്കളുടെയും കാര്യത്തില്‍ ലൈംഗികബന്ധം തന്നെ തെളിയിക്കപ്പെട്ട മുന്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, എന്റെ കാര്യത്തില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ശിക്ഷ പ്രകടമായിത്തന്നെ നീതീകരിക്കാനാവാത്തതും കടുത്തതുമാണ്. മുന്‍പു നടന്ന രണ്ടു സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ സെക്രട്ടേറിയറ്റ് നേരിട്ട നാണക്കേടിന്റെ പശ്ചാത്തലത്തില്‍, പാര്‍ട്ടിയുടെ വിശ്വാസ്യത ഉറപ്പിക്കാന്‍ ഇത്തരം കടുത്ത നടപടിനിര്‍ദേശം അനിവാര്യമായിരുന്നു എന്നാണ് അന്വേഷണസമിതി അധ്യക്ഷന്‍ സെക്രട്ടേറിയറ്റില്‍ വ്യക്തമാക്കിയത്. സെക്രട്ടേറിയറ്റിലെ എല്ലാ അംഗങ്ങളും ഇൌ വാദം അപ്പാടെ സ്വീകരിച്ചുവെന്നതും സംസ്ഥാന കമ്മിറ്റിയും ഇത് അംഗീകരിച്ചുവെന്നതും ഏറെ ഖേദകരമാണ്.



പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്കു ശേഷം 2009 നവംബര്‍ 30ന് ചെന്നൈയില്‍ പ്രമീളയും സഹോദരനും മാതാവും എന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ ഇക്കാര്യം സംസ്ഥാനസെക്രട്ടറിയെ രേഖാമൂലം അറിയിച്ചു. അന്വേഷണമെല്ലാം കഴിഞ്ഞ ശേഷം സുധാ രാമലിംഗം എനിക്കയച്ച ഇ-മെയിലുകളില്‍ പ്രമീളയെക്കുറിച്ചു തികച്ചും വ്യത്യസ്തമായ ചിത്രമാണു വരച്ചുകാട്ടിയത്. നവംബര്‍ 30നു സുധ അയച്ച ഇ-മെയിലില്‍ ഇങ്ങിനെ പറയുന്നു ''പ്രമീള താങ്കളെക്കുറിച്ച് എന്നോടു മോശമായാണു പറഞ്ഞത്. എസ്എംഎസുകള്‍ എന്നെ കാണിക്കുകയും തുടര്‍ന്ന് പരാതികള്‍ നല്‍കുകയും ചെയ്തു.എന്നിട്ട് പാലക്കാട്ടുള്ള ഒരാളെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നു പറഞ്ഞു.



അന്‍പകം വിട്ടു വില്ലുപുരത്തേക്കു മടങ്ങി. അവര്‍ ചെയ്തതൊന്നും വിശ്വാസയോഗ്യമല്ല. ഇവയെല്ലാം താങ്കളെ അനാവശ്യമായ പ്രശ്നങ്ങളില്‍ ചാടിച്ചു. ഇത്തരത്തില്‍ നിലവാരം കുറഞ്ഞ ഒരു സ്ത്രീയുമായി ഞാന്‍ സഹകരിക്കേണ്ടിയിരുന്നില്ല. താങ്കള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നതുവരെ അവള്‍ വിശ്വസ്തയാണെന്നാണു ഞാന്‍ ധരിച്ചത്. എസ്എംഎസുകള്‍ കാണിച്ചപ്പോള്‍ തുടരെത്തുടരെ ബലിയാടാകുന്ന ആളാണെന്നു കരുതി. ഇപ്പോള്‍ എന്തുപറയണമെന്ന് എനിക്കറിയില്ല. സുധയുടെ ഇ-മെയില്‍ താങ്കള്‍ക്കു കാണാനായി ഇതോടൊപ്പം വയ്ക്കുന്നു.



അന്വേഷണ കമ്മിറ്റിയിലെ ആര്‍.ചന്ദ്ര അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചിരുന്നില്ല. അന്വേഷണ കമ്മിറ്റിയുടെ സമ്പൂര്‍ണയോഗം ഒരിക്കല്‍ പോലും ചേര്‍ന്നില്ലെന്നും കമ്മിറ്റിയിലെ മൂന്നുപേരും ഒരുമിച്ചിരുന്നു മുഖാമുഖം ചര്‍ച്ച ചെയ്തല്ല അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയതെന്നുമാണ് എന്റെ അറിവ്. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പോലും ചന്ദ്ര പങ്കെടുത്തില്ല.


അന്വേഷണ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ നിരസിക്കണമെന്നും എനിക്കെതിരെ ശുപാര്‍ശ ചെയ്ത അച്ചടക്ക നടപടി റദ്ദാക്കാന്‍ സംസ്ഥാന കമ്മിറ്റിക്കു നിര്‍ദേശം നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നു.

അങ്ങയുടെ സഖാവ്,

ഡബ്ല്യു.ആര്‍. വരദരാജന്‍.

:: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: :: ::

Dear Comrade,

I am writing this in connection with the disciplinary action proposed against me by the Tamil Nadu State Committee of the Party. The Party State Secretariat had, during September 2009, received complaints from U Vasuki, CC Member, Jhansi Rani, State Committee Member and my wife D Saraswathi, levelling certain charges against me. I had denied all the charges. The Party State Secretariat constituted a three-member Committee, comprising A K Padmanabhan, CC Member, P Sampath, Party State Secretariat Member and R Chandra, Party State Committee Member to go into the charges...




This subject was listed as an agenda item in the meeting of the Party State Secretariat held on November 21, 2009. A K Padmanabhan made an oral presentation of the report of the Enquiry Committee at the meeting. The Committee, it was reported, had come to the unanimous conclusion, “WRV has committed the offence of sending offensive/ inappropriate SMS messages to a woman” and also recommended to the Party State Secretariat “to take appropriate action on this basis”.



I refuted the conclusion drawn by the Enquiry Committee and offered elaborate personal explanation. But the Party State Secretariat unanimously accepted the report and decided to place the matter before the Party State Committee recommending “removal from all elected positions in the Party” as disciplinary action against me.... The matter was placed before the Party State Committee at its meeting held on November 25, 2009 in Madurai, where again A K Padmanabhan made an oral presentation. I also placed my defence. The State Committee after a brief discussion endorsed the recommendation of the Party State Secretariat, for being forwarded to the Central Committee....



I assert that the allegations against me are frivolous, without any basis and not substantiated. The enquiry committee, which went into the complaints against me, had not followed a fair and transparent process. The disciplinary action proposed against me is uncalled for and unmerited. I place the facts and circumstances to vindicate my stand.



‘AN ACCIDENT CLAIM AGAINST MY ELDER SON TRIGGERED FLASHPOINT’



THE issue was first flagged off by a surrogate SMS sent from the mobile phone of Ms Pramila to my mobile on January 17, 2009 at 21.57 hours as under: “I cannot tolerate any more. Stop calling or sending SMS. I will prefer police complaint. Will inform Sudha ma’am and Saraswathi ma’am.”



I am terming this as surrogate SMS as later it had been confirmed by Ms Sudha Ramalingam, advocate, in an e-mail message to me the same night that it was “I (Sudha R) who sent the SMS from Pramila’s mobile, with her consent and knowledge”... These e-mail messages are on record in the enquiry, as part of documentary evidence tendered by U Vasuki. Ms Sudha Ramalingam, in her mail message, had also stated: “I thought that you (WRV) as a rational being will understand the cyber crime you have been committing by repeated SMSes sent to her (Pramila) and the calls made to her. All the SMSes have been stored and forwarded to me on my instructions whenever you sent one to her.... This is not veiled threat; it is an open challenge that it will be dealt with seriously.... You cannot take away her mobile and remove any evidence. I have everything not in the mobile I use daily but in some other mobile and on the computer ....”



...I may state here that she (Sudha) is a senior advocate, associating herself with the People’s Union of Civil Liberties and also AIDWA. Moreover, she is a longstanding family friend of mine.



During June, 2009, I and my wife D Saraswathi had been to the US to be with our son and daughter-in-law, where our grandson was born on June 9, 2009. Only during our stay in the US, my wife mentioned to me that Ms Sudha Ramalingam had spoken about this exchange of e-mails and the Pramila issue... we returned to Chennai by June-end.



Thereafter, the receipt of a notice in August 2009 from Small Cause Court in connection with an accident compensation claim against my elder son who owned the car, which met with an accident on November 12, 2008, triggered the flashpoint. (I was driving the car at the time of the accident.) My wife was in extreme rage... and shot off a letter to the Party State Secretary by mid-August 2009 referring to the accident and intimating that she was going to file for divorce against me. There was no mention of Pramila issue or anything else about me in that letter.... Long after, three letters — 1) from Jhansi Rani dated 22 Sep. 2009, 2) from U Vasuki dated 23 Sep. 2009 and 3) from my wife D Saraswathi dated 25/28 Sep. 2009 — were received by the Party State Secretary. My explanation was called for and subsequently the enquiry was instituted.



‘COMPLAINT NOT IN WRITING, ONLY TELEPHONE EVIDENCE TAKEN’



I WAS astounded at the manner in which the enquiry report was tabled and the way the conclusions had been drawn... But as the presentation was only oral, I could not present impromptu my case fully and coherently.... It is a fact known to the leadership of the Party that I had for long years been having problems in my marital life... The present complaint is a fallout of this estranged relationship between me and my wife.



The complaints by both Jhansi Rani and U Vasuki do not refer to the previous acquaintance of Ms Pramila with the AIDWA and refer to her as the caretaker of Anbagam, an old-age home run by my wife and Ms Sudha Ramalingam. Ms Pramila had left the old-age home and returned to her home town (Villupuram) some time in June-end or early July, as per my information. Hence, her meeting Jhansi in AIDWA office must have taken place only during that time. It is also clear from the Enquiry Report that both these AIDWA leaders were seized of this matter in May/ June 2009 itself... But, they (Jhansi Rani and Vasuki) chose to prefer their complaints only in the fourth week of September 2009.



In such matters whenever a woman approaches the AIDWA with any complaint, the normal practice is to get a complaint in writing. There is no reason adduced why the complaint was not obtained in writing. Strangely, it is claimed that Ms Pramila chose to leave the old-age home only because Saraswathi wanted a complaint in writing and this is accepted by the Enquiry Committee. Here I must state that Ms Pramila is not a teenaged girl, who would be scared at the very mention of writing a complaint. She must be in her mid-forties. She had dared to lodge a written complaint against a ruling party (DMK) MLA for cheating her after sexually abusing her on promise of marriage and had gone to the extent of ... filing a court case against him...



I learn that Ms Pramila declined to appear in the Party enquiry. But, the Enquiry Committee is satisfied with the “telephone evidence from two telephone calls” (made by Vasuki and Chandra). The Party State Secretariat did not include Vasuki in the Enquiry Committee and instead opted for R Chandra only because Vasuki was also a complainant. But the Chairperson of the Enquiry Committee virtually co-opted a complainant (Vasuki) to the Enquiry Committee and chose to accept the telephone call made by her as “telephone evidence”. Even in respect of the two telephone calls, it is unclear whether what had been stated in the complaint letters were put to Ms Pramila for affirmation or denial. What is recorded in the Enquiry Report is that Ms Pramila said she had told whatever she had to say to Ms Sudha Ramalingam and had nothing further to add.



Two recent instances of investigations into complaints of sexual delinquencies — one against a State Committee Member and another a District Secretariat Member of the Party in Tamil Nadu are worth citing here. In both cases, the concerned women were either called to an outstation or enquiry was conducted at their place of residence, in the presence of local Party leadership. This being the procedure, how the Enquiry Committee chose to close the enquiry in my case with mere “telephone evidence” is beyond comprehension.



‘MOTIVE WAS ONLY TO ASSUAGE AGITATED FEELINGS OF MY WIFE’



JHANSI Rani had, in her complaint, made two specific allegations: 1) I sent inappropriate SMSes to Ms Pramila and 2) I had expressed to Ms Pramila my desire to marry her and that I would divorce my wife Saraswathi. Vasuki’s complaint letter does not refer to the second allegation. Ms Sudha Ramalingam in a separate e-mail message sent to my wife Saraswathi had categorically clarified two aspects: 1) “I did not admit that they (myself and Ms Pramila) had physical contact” and 2) “I do not know whether he (WRV) told Pramila that he will divorce you (Saraswathi) and marry her (Pramila)”. The Enquiry Report has not recorded any finding on the second allegation contained in Jhansi Rani’s letter.



The Enquiry Report heavily relies on the information contained in Ms Sudha Ramalingam’s e-mails. She is a senior advocate and having brought the matter to the knowledge of the Party through AIDWA leaders, she opted out from even speaking on the matter with the Chairperson of the Enquiry Committee stating “this is a dead issue”. Yet, the Enquiry Report concludes: “Sudha’s statement that her anger stems from WRV’s wrong conduct must be accepted as also that Sudha has no ulterior motive in levelling charges against WRV”...



...The Enquiry Report fails to record, what I had told the two members of the Enquiry Committee viz. A K Padmanabhan and P Sampath (third member, R Chandra, Party State Committee Member, never interacted with me during the enquiry) that the only motive for all — Jhansi, Vasuki and Ms Sudha Ramalingam — could be to assuage the agitated feelings of my wife Saraswathi. Vasuki and Jhansi Rani preferred the complaint belatedly, despite their having access to information, which formed the basis of their report, by May/June 2009 itself... The belated decision on the part of these two complainants (Vasuki and Jhansi Rani) testifies to my statement that their motive was only to assuage the agitated feelings of my wife Saraswathi.



Between August middle and September third week, my wife Saraswathi had prevailed upon Ms Sudha Ramalingam to finalise the petition for consent divorce and was in an agitated temperament... When my wife Saraswathi fixed up the date for filing the petition for consent divorce as October 6, 2009, I reported the matter to the State Party Centre. The Party Centre decided to request U Vasuki to talk to Saraswathi, in an effort to postpone the filing of the petition and avert an awkward Press publicity... She in turn talked to Saraswathi. ...But in the process Vasuki assured Saraswathi that the Party would take action on complaints against me. Saraswathi conveyed this to me as well as to Ms Sudha Ramalingam as reason for postponing the filing of the divorce petition. The very next day after the meeting of the Party State Secretariat i.e. on November 22, 2009, Jhansi Rani during a 20-minute talk over telephone assured Saraswathi that the Party would take stern action against me; she also enquired whether she (Saraswathi) would be content with that and drop the proposal of divorce petition. These moves clearly indicate that both Vasuki and Jhansi Rani were keen on assuaging the agitated feelings of Saraswathi and in the process attempting “a barter deal” of dropping of divorce proposal with the disciplinary action against me.



‘PROBE PANEL FINALISED REPORT WITHOUT HOLDING ANY SITTING’



Ms Sudha Ramalingam did not prefer any complaint against me in writing except forwarding e-mails exchanged between her and myself on January 17/18, 2009 to U Vasuki and talking to her over phone. In her e-mails, Ms Sudha Ramalingam had claimed, “All the SMSes have been stored... I have everything not in the mobile I use daily but in some other mobile....” The Enquiry Report records my insistence that I be shown the SMSes alleged to have been sent by me to Pramila... But the Enquiry Report is content with Ms Sudha Ramalingam’s averment to the effect “I had said that I had taped the messages, not with a view to incriminate WRV or draw the attention of others to these messages, but only to stop his wrong track”. To me this appears very strange that the Enquiry Committee has accepted, as reliable evidence, this averment from a senior advocate.... Thus, the Enquiry process is vitiated, inter alia, by infirmities and deficiencies as under:



1. There is no written complaint from the person viz. Ms Pramila to whom I am alleged to have sent inappropriate SMSes.



2. The Enquiry is only based on deliberately belated complaints from third party sources, in the absence of first person complaint.



3. There was no enquiry in person of the persons involved viz. Ms Pramila and Ms Sudha Ramalingam.



4. Reliance has been placed only on oral statements and ‘telephone evidence’.



5. There was no effort to secure the information that had been claimed to be stored in web format.



As such, the findings of the Enquiry cannot meet standards of justice and fairplay and need to be rejected. Even hypothetically assuming, without conceding, that the alleged misconduct has been proved, the maximum charge against me is “sending inappropriate SMS messages to a woman”. I am shocked to find that for this “misconduct”, the Party State Secretariat had come out with a proposal of summary removal from all elected posts in the Party as punishment. The imperative that any punishment ought to be proportionate to the misconduct may be dismissed as a bourgeois concept; but the proposed punishment in my case is grossly unjust and severe, in the backdrop of earlier cases of proven physical sexual relationship involving Party members in Tamil Nadu at the level of CC Member to State Committee Member. The reason for making such a harsh proposal, as adduced by the Chairperson of the Enquiry Committee at the meeting of the Party State Secretariat, was that the Secretariat faced humiliation in the last two meetings of the Party State Committee and hence to safeguard the credibility of the Party State Secretariat such a proposal was essential. To my regret the entire Party State Secretariat bought this argument and carried the proposal to the Party State Committee and had the same endorsed.



Subsequent to the meeting of the Party State Committee, the woman involved viz. Ms Pramila sought a meeting with me along with her mother and brother during her visit to Chennai on November 30, 2009, which I had reported to the Party State Secretary in writing... In the post-enquiry e-mails exchanged between me and Ms Sudha Ramalingam, she depicts an altogether different picture about the person involved viz. Ms Pramila. I furnish extracts from Ms Sudha Ramalingam’s e-mail dated November 30, 2009: “... the happenings with Pramila speaking so ill of you (WRV) to me, showing the SMSes to me and then following it up with further complaints and leaving Anbagam, choosing to go to Villupuram after telling me that she was getting married at Palghat are in poor light of her credentials and have put you to unnecessary fix... It is unnecessary to be associated with a woman of that repute.... Till she blamed you I thought she was honest, then after she showed me the SMSes I thought she was a serial victim. Now I do not know what to say...” I am enclosing these e-mails which may please be perused.



...R Chandra, member of the Enquiry Committee, was not fully associated with the enquiry process... To my knowledge the full Enquiry Committee did not have even one sitting and the report had been finalised without face to face interaction among all the three members. R Chandra did not attend the Party State Committee meeting either....



I request that the findings of the Enquiry Committee may please be rejected as perverse and the Party State Committee advised to rescind its recommendation for disciplinary action against me.



Yours comradely,



W R VARADA RAJAN  

1 comment:

  1. 'തെറ്റ് തിരുത്താ' നുള്ള പാര്‍ലമെന്ററി ആഗ്രഹവും ധൃതിയും മനസ്സിലാക്കാവുമ്പോള്‍ തന്നെ , ഒരു മൌനി കിളവനെ കുറെ ഇക്കിളി ലഘു സന്ദേശ സേവനങ്ങളുടെ പേരില്‍ ഒരു ഭീകര കൊക്കയുടെ മുകളില്‍ ആരും അറിയാതെ ഓടിച്ചു കയറ്റിആഘോഷിച്ചു താഴേക്ക്‌ ചാടിച്ചിട്ട്, ഒരു മാതൃകാ കുറ്റവാളിയെ സൃഷ്ടിച്ച നിറവില്‍ നേതൃത്വം മിണ്ടാതിരിക്കുന്നത് മറ്റു ' സാമ്പത്തികവും സാമൂഹികവും (വളരെ മാനുഷികവും)ആയ കുറ്റങ്ങള്‍' തിരുത്താനുള്ള അതിന്റെ ചരിത്രപരവും സംഘടനാപരവുമായ കഴിവില്ലായ്മയുടെ വളരെത്തുറന്ന വെളിപ്പെടുത്തല്‍ തന്നെയാവണം. 'വഷളന്‍ ബുദ്ധിജീവി'ക്കെതിരെ പാര്‍ട്ടിയിലെ കാര്യക്കാരായ മധ്യവര്‍ഗവും ഉപരിവര്‍ഗവും ഒന്നിക്കുമ്പോള്‍ തൊഴിലാളി വര്‍ഗത്തിന് പതിവുപോലെ സമ്മതിക്കുകയല്ലാതെ മറ്റുവഴികളും കാണാനില്ല. ഇത്തരുണത്തില്‍ സൌകര്യമേറിയ, വലിയ 'പൊതുജന'സമ്മതി യൊന്നുമില്ലാത്ത ഒരു കിളവന്‍ സിംഹത്തെ 'പൊതു'ഇരയായി തന്നത് ദൈവം തന്നെയാവണം!!

    ReplyDelete